കൊച്ചി:നിയമ വിദ്യാർഥികളെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ (KHCAA) രംഗത്ത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഈയൊരു തീരുമാനത്തിനെതിരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അസോസിയേഷൻ കത്ത് നൽകി.
ബെംഗളൂരുവിലെ എം.എസ് രാമയ്യ കോളേജ് ഓഫ് ലോയിലെ രണ്ട് രണ്ടാം വർഷ നിയമ വിദ്യാർത്ഥികളെയാണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS) പ്രകാരമുള്ള ജാമ്യാപേക്ഷയുടെ വാദത്തിനിടെ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി ജസ്റ്റിസ് തോമസ് നിയമിച്ചത്. ......
ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം .സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി
ആക്റ്റിംഗ് പ്രസിഡൻ്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സീനിയർ ഓപ്പറേഷൻസ് മാനേജർ അബ്ദുൽ ഹമീദ്, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച
പ്രിൻസിപ്പൽ റഫീക്ക് റഹിം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീർത്തിച്ചു. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. ഡൽഹിയിലെത്തിയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ......
വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത് എന്നിവർ കുടുംബസമേതം എത്തിയാണ്
ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ
സമർപ്പണം നടത്തിയത്.
ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വെള്ളി കുട്ടകങ്ങൾ ഏറ്റുവാങ്ങി. 3കിലോ നാന്നൂറ് ഗ്രാം തൂക്കം വരുന്ന ഒന്നും മൂന്ന് കിലോ 450 ഗ്രാം തൂക്കം വരുന്ന രണ്ട് കുട്ടകങ്ങളും ഉണ്ടായിരുന്നു.
കുട്ടകങ്ങൾക്ക് മൊത്തം പത്ത്കിലോ 300 ഗ്രാം തൂക്കം വരും.
ശർക്കര, നേന്ത്രപ്പഴം, ഇളനീർ എന്നിവ കൊണ്ട് കുടുംബാംഗങ്ങൾക്ക് തുലാഭരം നടത്തിയ ശേഷമാണ് വഴിപാടുകാർ മടങ്ങിയത്. ......
താരസംഘടനയായ അമ്മയിൽ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നും താരം പറഞ്ഞു. ......
ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് അംഗങ്ങളും കുടുംബാഗങ്ങളും ഒത്തു ചേർന്ന് ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദോഹ മോഡേൺ എഡ്യുക്കേഷൻ സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മൺമറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികളേയും, , ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തിൽ രക്ത സാക്ഷിത്വം വരിച്ച ദീരദേശാഭിമാനികളേയും അനുസ്മരിച്ചു.
ചടങ്ങിൽ
മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും പുതുക്കി പ്രഖ്യാപിക്കുന്ന ദേശീയ പ്രതിജ്ഞ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന വിജയ് അംഗങ്ങൾക്ക് ചൊല്ലികൊടുത്തു.
വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സാം കുരുവിള, വർഗീസ് വർഗീസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതമാശംസിച്ചു. ട്രഷറർ ജിജി ജോൺ നന്ദി പറഞ്ഞു. ......
ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി.
ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ......
തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
മാര്‍ച്ചില്‍ ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാന്‍ നല്ല ഒന്നാം തരം മോദി ഫാന്‍ ആയ പൊലീസുകാര്‍ ഇവിടെയുണ്ടെന്നാണ് ശോഭാ സുരേന്ദ്രന് പറഞ്ഞത്.
മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുന്‍പായി പൊലീസില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.
സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാന്‍സാണ്. ഈ 60 ശതമാനം ആളുകള്‍ ബിജെപി അനുഭാവികളുമാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു.
പിണറായി വിജയനെ കാണുമ്പോള്‍ അരിവാള്‍ പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങള്‍ സല്യൂട്ട് അടിപ്പിക്കുമെന്നും അന്ന് തന്നെ ശോഭാ സുരേന്ദ്രന് പറഞ്ഞു.
അതേ സമയം ബിജെപി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ......
ദോഹ:നവീകരണത്തിന്റെയും സാംസ്കാരിക സംരക്ഷണത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പാരമ്പര്യവുമായി
ഖത്തർ ടിവി 55-ാം വാർഷികംആഘോഷിക്കുന്നു.
1970 ഓഗസ്റ്റ് 15 നാണ് ഖത്തർ ടി വി മിഴി തുറന്നത്. പൈതൃക സമ്പന്നമായ ഭൂതകാലത്തെ അതിന്റെ അഭിലാഷ വർത്തമാനവുമായി ബന്ധിപ്പിക്കുകയും
വാർത്തയോടൊപ്പം
വിദ്യാഭ്യാസത്തിലും സാംസ്കാരിക വിനിമയത്തിലും അതിഷ്ഠിതമായനിരവധി
പരിപാടികളുമായാണ് ഖത്തർ ടി വി പ്രേക്ഷകർക്കൊപ്പമുള്ളത്. ......
ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ......